യൂത്ത് കോൺഗ്രസ് രക്തദാന ക്യാമ്പ് നടത്തി
1496716
Monday, January 20, 2025 1:01 AM IST
ചെമ്പേരി: യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെയും കണ്ണൂർ ജില്ലാ ആശുപത്രിയുടെയും സഹകരണത്തോടെ ചെമ്പേരിയിൽ ‘തുടിപ്പ് ' മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂർ ഷുഹൈബ് രക്ത സാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക അസിസ്റ്റന്റ് റെക്ടർ ഫാ. അമൽചെമ്പകശേരി രക്തം ദാനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിനു ജോർജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രിൻസ് ജോർജ്, ശ്രീനാഥ് നെല്ലൂർ, ആൽബിൻ അറയ്ക്കൽ, ബിനു അനന്തക്കാട്ട്, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, ലിജോ കുന്നേൽ, എം.വി.ജിനീഷ്, സാനു ചെമ്പേരി, എം.എസ്.റോണി, ഹസീബ്, അൻവർ എന്നിവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ ജോസ് പരത്തനാൽ, ജോസഫ് കൊട്ടുകാപ്പള്ളി, മിനി ഷൈബി, സോജൻ കാരാമയിൽ, ഷീജ ഷിബു, പൗളിൻ തോമസ്, ഷൈല ജോയ്, ജെസ്റ്റിൻ സഖറിയാസ്, ജയശ്രീ ശ്രീധരൻ, ടെസി ഇമ്മാനുവൽ, ഷിബു മാണി, പോൾ കണ്ണമ്പുഴ, വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങൾ, ടാക്സി തൊഴിലാളികൾ, വ്യാപാരികൾ ഉൾപ്പെടെ ഏരുവേശി മണ്ഡലത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർ പങ്കെടുത്തു.