പള്ളിയാംമൂലയിൽ ജീപ്പിടിച്ച് അഞ്ചു വയസുകാരൻ മരിച്ചു
1496706
Monday, January 20, 2025 12:02 AM IST
കണ്ണൂർ: പള്ളിയാംമൂല ബീച്ച് റോഡിൽ ജീപ്പിടിച്ച് അഞ്ചു വയസുകാരൻ മരിച്ചു. പൊതുവാച്ചേരി കണ്ണോത്തുംചിറയിലെ ഖലീഫ മൻസിലിൽ വി.എൻ. മുഹമ്മദ് കുഞ്ഞി-ഷരീഫ ദന്പതികളുടെ മകൻ മുഹാദ് ഇബിൻ മുഹമ്മദ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ പയ്യാന്പലം-പള്ളിയാംമൂല ബീച്ച് റോഡിലെ പള്ളിക്കു സമീപമായിരുന്നു അപകടം.
ഉച്ചയോടെ ബന്ധുക്കളോടൊപ്പം പയ്യാമ്പലം ബീച്ചിൽ എത്തിയതായിരുന്നു മുഹാദ്. ബന്ധുക്കളോടൊപ്പം റോഡരികിലുണ്ടായിരുന്ന കുട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ പള്ളിയാംമൂലയിൽ നിന്നു പയ്യാമ്പലം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പിടിക്കുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.