സിഎച്ച് സെന്റർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി
1496435
Sunday, January 19, 2025 1:35 AM IST
കണ്ണൂർ: ജില്ലാ ആശുപത്രിക്ക് സമീപം കണ്ണൂർ സിഎച്ച് സെന്റർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനവും പൂക്കോയ തങ്ങൾ ഹോസ്പീസ് ഇ. അഹമ്മദ് മെമ്മോറിയൽ ഐപി പാലിയേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. സിഎച്ച് സെന്റർ ചെയർമാൻ മൊയ്തു മഠത്തിൽ അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ കല്ലായി, കെ.എം. ഷാജി, കെ.പി. താഹിർ, സി. സമീർ, മേയർ മുസ്ലിഹ് മഠത്തിൽ, അബ്ദുൾ കരീം ചേലേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെ.ടി. സഹദുള്ള, ഡോ. എം.എ. അമീറലി, ഡോ. എ.എ. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പ് മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള മരുന്ന് വിതരണവും ആരോഗ്യ ബോധവത്ക രണ ക്ലാസും നടത്തി.
കണ്ണൂർ സിഎച്ച് സെന്റർ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ഇന്ന് കിടപ്പു രോഗികളുടെ സംഗമം നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിന് സിഎച്ച് സെന്റർ അങ്കണത്തിൽ നടക്കുന്ന സംഗമം കോർപറേഷൻ ഡപ്യൂട്ടി മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്യും.