സംസ്ഥാന ടെക്നിക്കൽ കലാമേളയിൽ മികച്ച വിജയവുമായി നടുവിൽ ഹൈസ്കൂൾ
1496977
Tuesday, January 21, 2025 1:03 AM IST
നടുവിൽ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലാമേളയിൽ മികച്ച പ്രകടനവുമായി നടുവിൽ ടെക്നിക്കൽ ഹൈസ്കൂൾ ടീം. 130 പോയിന്റുകൾ നേടിയ സ്കൂളിൽ നിന്ന് മത്സരിച്ച 30 വിദ്യാർഥികളുംഎ ഗ്രേഡ് കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിൽ എ. അജുവ ( ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ്), വർഗീസ് വിൻസെന്റ് ( മിമിക്രി ആൺകുട്ടികൾ, സെക്കൻഡ് വിത്ത് എ ഗ്രേഡ്), ഗൗരി നന്ദന ( മലയാളം പദ്യം ചൊല്ലൽ തേഡ് വിത്ത് എ ഗ്രേഡ്), ആരോമൽ രാജേഷ് (വയലിൻ- വെസ്റ്റേൺ,തേർഡ് വിത്ത് എ ഗ്രേഡ്) എന്നിവരും ഗ്രൂപ്പ് ഇനങ്ങളായ നാടൻ പാട്ട്, കോൽക്കളി എന്നിവയിലും സ്കൂളിലെ മത്സരാർഥികൾ എ ഗ്രേഡ് നേടി.
നാടൻ പാട്ടിൽ രണ്ടാം സ്ഥാനവും, കോൽക്കളിയിൽ മൂന്നാം സ്ഥനവും നടുവിൽ ടെക്നിക്കൽ സ്കൂളിനാണ്.