തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി
1496214
Saturday, January 18, 2025 1:47 AM IST
വിജയഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ
കാപ്പിമല: വിജയഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് കുത്തുളിയിൽ കൊടിയേറ്റി. തുടർന്ന് ജപമാല, ആഘോഷമായ കുർബാന, വചനസന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. ജോസഫ് വട്ടംകാട്ടിൽ കാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോസഫ് വയലുങ്കൽ കാർമികത്വം വഹിക്കും. തുടർന്ന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. ഫാ. ജേക്കബ് വെണ്ണായപ്പിള്ളിൽ സന്ദേശം നൽകും. തുടർന്ന് ഗാനമേള. സമാപന ദിവസമായ 19ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ലൂക്കോസ് മറ്റപ്പള്ളി കാർമികത്വം വഹിക്കും. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന്.
പയ്യാവൂർ വലിയ പള്ളിയിൽ
പയ്യാവൂർ: കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (പയ്യാവൂർ വലിയപള്ളി) തിരുനാളിന് തുടക്കമായി. വികാരി ഫാ. ബേബി കട്ടിയാങ്കൽ കൊടിയേറ്റി. വിശുദ്ധ കുർബാനയ്ക്ക് ഫാ. ഷോബി ചെട്ടിയാത്ത് കാർമികത്വം വഹിച്ചു. തുടർന്ന് കലാസന്ധ്യയും നടന്നു.
ഇന്ന് രാവിലെ ഏഴിന് ആഘോഷമായ പാട്ടുകുർബാനക്ക് ഫാ. കുര്യാക്കോസ് മാതാപ്പാറ കാർമികനാകും. വൈകുന്നേരം 6.45ന് കാക്കത്തോട് കപ്പേളയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായ മെഴുകുതിരി പ്രദക്ഷിണം.
നാളെ രാവിലെ 9.30ന് നടക്കുന്ന തിരുനാൾ റാസക്ക് ഫാ. തോമസ് വട്ടക്കാട്ടിൽ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 12.30ന് പ്രദക്ഷിണത്തോടെ തിരുനാൾ സമാപിക്കും.
കുട്ടാപറമ്പ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ
ആലക്കോട്: കുട്ടാപറമ്പ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ തിരുനാളിനും നവനാൾ നൊവേനയ്ക്കും തുടക്കമായി. 17 മുതൽ 26 വരെ നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. ഇമ്മാനുവേൽ പൂവത്തിങ്കൽ കൊടിയേറ്റി. ഫൊറോന വികാരി ആന്റണി പുന്നൂര് വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.
18, 20, 21, 22, 23, 24, തിയതികളിൽ 4.30ന് ആരാധനയും വിശുദ്ധരോടുള്ള പ്രാർഥനയും അഞ്ചിന് വിശുദ്ധ കുർബാനയും, നൊവേനയും, വചന പ്രഘോഷണവും നടക്കും. വിവധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. തോമസ് മണവത്ത്, ഫാ. ജയിംസ് ആനക്കല്ലിൽ, ഫാ. തോമസ് വട്ടംകാട്ടേൽ, ഫാ. ഇമ്മാനുവേൽ കുറൂർ, ഫാ.ജോസഫ് തുരുത്തേൽ, ഫാ. ജോസഫ് നൂറമ്മാക്കൽ, ഫാ. ജോസഫ് ചൊള്ളംപുഴ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 25ന് വൈകുന്നേരം 3.15ന് തിരുസ്വരൂപ പ്രതിഷ്ഠ, 4.30 ന് ആരാധന, അഞ്ചിന് വിശുദ്ധ കുർബാന, വചന പ്രഘോഷണം-ഫാ. മാത്യു പരിയാനിക്കൽ കാർമികത്വം വഹിക്കും. തിരുനാൾ സമാപന ദിവസമായ 26ന് 4.30ന് ആരാധന, അഞ്ചിന് വിശുദ്ധ കുർബാന വചന സന്ദേശം, നൊവേന-ഫാ. മാത്യു മുക്കുഴി കാർമികത്വം വഹിക്കും ഏഴിന് പ്രദക്ഷിണം കുരിടിക്കൊല്ലി കുരിശടിയിലേക്ക്-ലദീഞ്ഞ് ഫാ. ജോസഫ് കുളത്തറ. സമാപനാശീർവാദം, സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും.