സർക്കാർ ഇടതുപക്ഷ നയങ്ങളിൽനിന്ന് വ്യതിചലിക്കരുത്: എകെഎസ്ടിയു
1496712
Monday, January 20, 2025 1:01 AM IST
തളിപ്പറമ്പ്: പങ്കാളിത്ത പെൻഷൻ പിൻവലിക്കൽ, ഡിഎ കുടിശിക അനുവദിക്കൽ, ശമ്പള പരിഷ്കര ണം തുടങ്ങിയ കാര്യങ്ങളിൽ ഇടതുപക്ഷ സർക്കാർ പ്രഖ്യാപിത നയങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്ന് എകെഎസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ആവശ്യപ്പെട്ടു. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം തളിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. വിദ്യാഭ്യാസ രംഗത്തെ കേന്ദ്രവിഷ്കൃത പദ്ധതികൾക്കുള്ള ഫണ്ടുകൾ നിബന്ധനകളില്ലാതെ അനുവ ദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 22 ന് നടക്കുന്ന സൂചനാ പണിമുടക്ക് വിജയിപ്പിക്കണമെന്നും അക്കിപ്പറമ്പ് യുപി സ്കൂളിൽ നടന്ന സമ്മേളനം അഭ്യർഥിച്ചു. സംഘാടക സമിതി ചെയർമാൻ പി.കെ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
എസ്.എ ജീവാനന്ദ്, വി. രാധാകൃഷ്ണൻ, ടി. ലിജിൻ, എൻ.സി. നമിത, എം. മഹേഷ് കുമാർ, എം. സുനിൽ കുമാർ, കെ. റോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.