കൂത്തുപറമ്പിലെ വാഹനാപകടം: പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
1496705
Monday, January 20, 2025 12:02 AM IST
കൂത്തുപറമ്പ്: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കാർ യാത്രികൻ ധർമടം അത്തം ഹൗസിൽ സുരേഷ് ബാബുവിന്റെ മകൻ അനുദേവാണ് (27) മരിച്ചത്. അപകടത്തിൽ കോഴിക്കോട് സ്വദേശി ഫാദിൽ ഹുസൈൻ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനുദേവ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കൂത്തുപറമ്പ് ടൗണിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അർജുൻ, പ്രണവ് എന്നിവർ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. കൂത്തുപറമ്പ് വിന്റേജ് റസിഡൻസിയിലെ അക്കൗണ്ടന്റാണ് അനുദേവ്.