ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ മെഡിസിൻ ബോക്സ് സ്ഥാപിച്ചു
1496717
Monday, January 20, 2025 1:02 AM IST
ശ്രീകണ്ഠപുരം: എസ്ഇഎസ് കോളജിലെ സ്റ്റുഡന്റ്സ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്ഐപി) യൂണിറ്റിന്റെയും ചെങ്ങളായി നെല്ലിക്കുന്ന് സമരിറ്റൻ പാലിയേറ്റീവ് കെയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കോളജിൽ മെഡിസിൻ ബോക്സ് സ്ഥാപിച്ചു.
സമരിറ്റൻ പാലിയേറ്റീവ് കെയർ സെന്റർ ഡയറക്ടർ ഫാ. അനൂപ് നരിമറ്റം കോളജ് പ്രിൻസിപ്പൽ ഡോ. റീന സെബാസ്റ്റ്യന് മെഡിസിൻ ബോക്സ് കൈമാറി ഉദ്ഘാടനം ചെയ്തു. മെഡിസിൻ ബോക്സ് സ്ഥാപിക്കുക വഴി ഉപയോഗിക്കാത്ത മരുന്നുകൾ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫാദർ അനൂപ് നരിമറ്റം പറഞ്ഞു. എസ്ഐപി ജില്ലാ കൺവീനർ ശശിധരൻ, എസ്ഇഎസ് കോളജ് എസ്ഐപി കോ-ഓർഡിനേറ്റർ ഡോ. സുനിത ജോസഫ്, എസ്ഐപി സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ കെ.പി. അഫ്സൽ എന്നിവർ പ്രസംഗിച്ചു.