രയറോം സെന്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാളും കുരിശുപള്ളി പ്രതിഷ്ഠയും 20 മുതൽ
1496215
Saturday, January 18, 2025 1:47 AM IST
രയറോം: രയറോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സംയുക്തതിരുനാളും കുരിശുപള്ളി പ്രതിഷ്ഠയും 20 മുതൽ ഫെബ്രുവരി രണ്ടു വരെ നടക്കും. 20ന് വൈകുന്നേരം നാലിന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ടിന്റെ കാർമികത്വത്തിൽ രയറോം ടൗണിൽ പുതിയതായി നിർമിച്ച കുരിശുപള്ളി പ്രതിഷ്ഠ. 4.15ന് ആഘോഷമായ വിശുദ്ധ കുർബാന. ഫാ. മാത്യു കോട്ടുചേരാടിയിൽ, ഫാ.ജോസഫ് ഈനാച്ചേരിൽ എന്നിവർ സഹകാർമികരാകും.
21 ന് വൈകുന്നേരം നാലിന് തിരുനാൾ കൊടിയേറ്റ്. 4.15ന് വിശുദ്ധ കുർബാന ഇടവക വികാരി ഫാ. ആന്റണി തെക്കേമുറിയിൽ കാർമികത്വം വഹിക്കും. തുടർന്ന് സെമിത്തേരി സന്ദർശനം. 22 മുതൽ 31 വരെ വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, നൊവേന. എന്നിവ നടക്കും. വിവധ ദിവസങ്ങളിലെ തിരുകർമങ്ങൾക്ക് ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ, ഫാ. ബോബിൻ മരിയ, ഫാ. തോമസ് കരിങ്ങടയിൽ, ഫാ. ഇമ്മാനുവൽ സ്രാമ്പിക്കൽ, ഫാ. ജോർജ് കുമ്പിളുംമൂട്ടിൽ, ഫാ. സെബാസ്റ്റ്യൻ മാങ്ങാട്ടിൽ, ഫാ. ജോയ് വാഴയ്ക്കപ്പാറ, ഫാ. ഇമ്മാനുവൽ വലിയപറമ്പിൽ, ഫാ. ജിയോ പുളിക്കൽ, ഫാ. തോമസ് മേനപ്പാട്ടുപടിക്കൽ, ഫാ. മാത്യു കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ ഒന്നിന് വൈകുന്നേരം നാലിന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന-ഫാ. ജോസഫ് കാക്കരമറ്റത്തിൽ കാർമികത്വം വഹിക്കും. ആറിന് ടൗൺ കുരിശുപള്ളിയിലേയ്ക്ക് പ്രദക്ഷിണം. 7.30ന് ലദീഞ്ഞ്, വചനപ്രഘോഷണം. 9.30ന് ഗാനമേള. സമാപന ദിനമായ രണ്ടിന് രാവിലെ 7.30ന് വിശുദ്ധ കുർബാന. 9.30ന് ആഘോഷമായ വിശുദ്ധ കുർബാന-ഫാ. ജേക്കബ് വെണ്ണായപ്പിള്ളിൽ കാർമികത്വം വഹിക്കും. 11ന് പ്രദക്ഷിണം തുടർന്ന് സമാപന ആശീർവാദത്തോടെ തിരുനാൾ സമാപിക്കും.