ഇരിക്കൂര്‍ മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍ നവീകരിക്കാന്‍ നാലുകോടി അനുവദിച്ചു
1496979
Tuesday, January 21, 2025 1:03 AM IST
നടുവിൽ: ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനായി നാലു കോടി രൂപ അനുവദിച്ചതായി സജീവ് ജോസഫ് എംഎല്‍എ അറിയിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024-25 പ്രകാരമാണു റോഡിന് തുക അനുവദിച്ചത്.
പാട്ടീല്‍-സിദ്ദീഖ് നഗർ - മാമാനം റോഡ് (45 ലക്ഷം), പന്ന്യാൽ-പരുത്തിയാട് റോഡ് (15 ലക്ഷം), ആനത്താടിപ്പാലം- ഹൈസ്കൂൾ-പുറവയൽ റോഡ് (20 ലക്ഷം), അരങ്ങം-കാക്കടവ് റോഡ് (20 ലക്ഷം), തേർമല - മാവുഞ്ചാൽ റോഡ് (20 ലക്ഷം), മണ്ണംകുണ്ട്-മിഡിലാക്കയം-താരചിത്ത റോഡ് (30 ലക്ഷം), ചുഴലി - ഉത്തൂർ-നടുവിൽ റോഡ് (30 ലക്ഷം), ഉദയഗിരി-വലിയ തുവരക്കാട് റോഡ് (20 ലക്ഷം), ചാമൂലി കവല-കുരങ്ങംമല റോഡ് (15 ലക്ഷം), കോളിത്തട്ട്-ചാപ്പുങ്കരി-ഗാന്ധിനഗര്‍ റോഡ് (20 ലക്ഷം), ബി.കെ.എസ് റോഡ് (15 ലക്ഷം), കരയത്തുചാൽ-വെളിയനാട്-അമ്പഴത്തുംചാൽ റോഡ് (15 ലക്ഷം), ഉപ്പുപടന്ന- പാന്തക്കുഴി ചെരുവിൽ റോഡ് (15 ലക്ഷം), നെടുവാലൂർ-മൊട്ടപീടിക-പള്ളം റോഡ് (25 ലക്ഷം), ഒറ്റതൈ-പെരുമുണ്ട റോഡ് (20 ലക്ഷം), ചെമ്പേരി-രത്നഗിരി റോഡ് (20), താളിപ്പാറ-മുതുശേരി-പരപ്പ റോഡ് (20), വെള്ളാട്-പ്ലാപ്പാടി-മാവുഞ്ചാൽ റോഡ് (20 ലക്ഷം), കാപ്പിമല-മഞ്ഞപ്പുല് റോഡ് (15 ലക്ഷം).
സര്‍ക്കാരിന് സമര്‍പ്പിച്ചതില്‍ തുക വകയിരുത്താത്ത 11 റോഡുകള്‍ക്ക് മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.