പൂർവ വിദ്യാർഥികൾ കളിക്കളം നിർമിച്ചു നല്കി
1496206
Saturday, January 18, 2025 1:47 AM IST
ഉളിക്കൽ: മാട്ടറ കാരീസ് യുപി സ്കൂളിലെ പൂർവ വിദ്യാർഥികൾ സ്കൂളിന് കളിക്കളം നിർമിച്ചു നൽകി. സിൽവി മുളന്താനത്ത്, അമൽ ജയിംസ്, അരുൺ ജയിംസ് എന്നിവരാണ് പുതിയ കളിക്കളങ്ങൾ നിർമിച്ചു നൽകിയത്. ഷട്ടിൽ കോർട്ട്, ബാസ്കറ്റ് ബോൾ കോർട്ട്, ചെസ് ബോർഡുകൾ, ലൂഡോ ബോർഡുകൾ, കാരംസ് ബോർഡുകൾ എന്നിവയാണ് ഒരുക്കി നല്കിയത്. ഒഴിവ് സമയങ്ങളിലാണ് പരിശീലനം നല്കുന്നത്.
ഷട്ടിൽ കോർട്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ചാക്കോ പാലക്കലോടി ഉദ്ഘാടനം ചെയ്തു. ബാസ്ക്കറ്റ് ബോൾ കോർട്ട് റിട്ട. കായികാധ്യാപകൻ സ്റ്റീഫൻ മാത്യുവും, കാരംസ് സ്കൂൾ മാനേജർ ഫാ. ജോർജ് ഇലവുംകുന്നേലും ലൂഡോ ഇരിക്കൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സുനിൽ കുമാറും ചെസ് ജയ്പ്രവീൺ കിഴക്കേത്തകിടിയേലും ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് പങ്കജാക്ഷൻ കുറ്റ്യാനിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം സരുൺ തോമസ്, റോയ് വെട്ടിമൂട്ടിൽ, വിജി റോയ്, മുഖ്യാധ്യാപിക ഇ. ജെ. തങ്കമ്മ, അഞ്ജന സാഗർ എന്നിവർ പ്രസംഗിച്ചു.