പയ്യന്നൂര്‍ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു
1496207
Saturday, January 18, 2025 1:47 AM IST
പയ്യന്നൂര്‍: നാലുവേദികളിലായി പയ്യന്നൂര്‍ നഗരസഭ സംഘടിപ്പിക്കുന്ന മൂന്നാമത് പയ്യന്നൂര്‍ സാഹി ത്യോത്സവത്തിന് ഗാന്ധി പാര്‍ക്കില്‍ തിരിതെളിഞ്ഞു. ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരായ രാം പുനിയാനിയും മുക്ത നരേന്ദ്ര ധബോല്‍ക്കറും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ടി.ഐ. മധുസൂദനന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സി.വി. ബാലകൃഷ്ണന്, കരിവെള്ളൂര്‍ മുരളി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. "ഇന്ത്യ: പ്രതീക്ഷകളില്‍നിന്ന് ഉല്ക്കണ്ഠകളിലേക്ക്' എന്ന വിഷയത്തില്‍ രാം പുനിയാനിയും മുക്ത നരേന്ദ്ര ധബോല്‍ക്കറും പങ്കെടുത്ത ചര്‍ച്ചയും സംഗീത ശില്പവും നടന്നു.
സാഹിത്യോത്സവം
വേദികളില്‍ ഇന്ന്
ഗാന്ധിപാര്‍ക്കിലെ വേദി ഒന്നില്‍ രാവിലെ 9.30ന് അഭിമുഖം.10.30ന് "പുതുകഥയുടെ ദര്‍ശനം' പാനല്‍ ചര്‍ച്ച. ഉച്ചയ്ക്ക് 12ന് "പ്രകൃതിയുടെ ആവിഷ്കാരങ്ങള്‍' പാനല്‍ചര്‍ച്ച. 1.30ന് "പയ്യന്നൂരിന്റെ ഭൂതവര്‍ത്തമാനങ്ങള്‍' ചര്‍ച്ച. 2.30ന് ഭാവനയുടെ രാഷ്ട്രീയ വിവക്ഷകള്‍, 3.30ന് കവിത: വേരുകളും പടര്‍പ്പുകളും, 4.30ന് ഓര്‍മയുടെ കളിയിടങ്ങള്‍, 5.30ന് ചലച്ചിത്രഗാനങ്ങളും കേരളീയാധുനികതയും, രാത്രി 7.30ന് പി. ജയചന്ദ്രന് അനുസ്മരണം.
ഗേള്‍സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലെ വേദി രണ്ടില്‍ രാവിലെ 9.30ന് പൂരക്കളി കലാകാര സംഗമം. 11ന് മറത്തുകളി, 12ന് ആദരസമ്മേളനം, 1.15ന് പൂരക്കളി, മൂന്നിന് വനിതാ സാംസ്കാരികോത്സവം 4.30ന് കോല്‍ക്കളി, ശാസ്ത്രീയ സംഗീതം, കേരളനടനം, ഓട്ടന്‍ തുള്ളല്‍, നാടന്‍പാട്ട്, രാത്രി ഏഴിന് ഒപ്പന, 7.30ന് കടവാതില് നാടകം.
ബിഇഎംഎല്‍പി സ്കൂളിലെ വേദി നാലില്‍ രാവിലെ 9.30 മുതല്‍ ബാലസാഹിത്യോത്സവം. 3.30ന് സമാപന സമ്മേളനം. എ.കെ. കൃഷ്ണന് മാസ്റ്റര്‍ ഓഡിറ്റോറിയത്തിലെ വേദി മൂന്നില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യ പ്രവര്‍ത്തക സംഗമം. വൈകുന്നേരം അഞ്ചുമുതല്‍ കലാപരിപാടികള്‍, ആറിന് ആദ്യകാല ഡോക്ടര്‍മാര്‍ക്ക് ആദരം.