ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിൽ ശുചിമുറി ജീവനക്കാരൻ മരിച്ച നിലയിൽ
1496918
Monday, January 20, 2025 9:53 PM IST
കണ്ണൂർ: ഉറങ്ങാൻ കിടന്ന ജില്ലാ ആശുപത്രി ബസ് സ്റ്റാൻഡിലെ ശുചിമുറി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയന്നൂർ സ്വദേശി പ്രതീശനെയാണ്(64) ശുചിമുറിയുടെ സമീപത്ത് ഇന്നലെ പുലർച്ചെ അഞ്ചോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശുചിമുറി അടച്ച ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. പുലർച്ചെ അഞ്ചിന് മറ്റൊരു ജീവനക്കാരൻ വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഭാര്യ: സി.എച്ച്. സീമ. മക്കൾ: ശ്വേത, സായന്ദ്, സാവൻ, പരേതനായ ശരൺ. മരുമകൻ: പ്രജിത്ത്.