കണ്ണൂർ സെൻട്രൽ ജയിൽ നെറ്റ് സീറോ കാർബൺ പദവിയിലേക്ക്
1496725
Monday, January 20, 2025 1:02 AM IST
കണ്ണൂർ: സംസ്ഥാനത്തെ ആദ്യ ഹരിത-നെറ്റ് സീറോ കാർബൺ ജയിലായി മാറാൻ കണ്ണൂർ സെൻട്രൽ ജയിൽ. ഇതുമായി ബന്ധപ്പെട്ടുള്ള കാർബൺ അളവ് കണക്കാക്കുന്ന പരിപാടിക്ക് ഇന്നു തുടക്കമാകും. നവകേരളം കർമ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യും. ഹരിത ജയിലായി മാറ്റുന്നതിന്റെ ഭാഗമായി കതിരൂർ സഹകരണ ബാങ്കാണ് കുറ്റി മുല്ലത്തൈകളും മൺചട്ടികളും ജയിലിന് നൽകുന്നത്.