വീടുകളുടെ താക്കോൽ കൈമാറി
1496713
Monday, January 20, 2025 1:01 AM IST
ഇരിട്ടി: റിയാദ് കെഎംസിസി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെയും മുസ്ലിം ലീഗ് ശാഖ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നിർധനർക്കായി നിർമിച്ചു നൽകിയ അഞ്ചു വീടുകളുടെ താക്കോൽദാനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പുതുതായി നിർമിക്കുന്ന സി.എച്ച്. സെന്ററിന്റെ ശിലാസ്ഥാപനവും നിർധന രോഗികൾക്കുള്ള കെഎംസിസി ചികിത്സാ സഹായവിതരണവും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഇബ്രാഹിം മുണ്ടേരി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ , അബ്ദുറഹ്മാൻ കല്ലായി, കെ.എം.ഷാജി, അൻസാരി തില്ലങ്കേരി, അബ്ദുൾ കരീം ചേലേരി, രാജു തൃശൂർ എന്നിവർ പ്രസംഗിച്ചു.
ഇരിട്ടി: വർഷങ്ങളായി പ്ലാസ്റ്റിക് കൂരയിൽ കഴിഞ്ഞിരുന്ന തില്ലങ്കേരി പള്ള്യത്തെ വിജയനും ഭാര്യ കാർത്തിയാനി അമ്മയ്ക്കും മകൾക്കും വീടെന്ന സ്വപ്നം യാഥാർഥ്യമായി. സേവാഭാരതി തില്ലങ്കേരി യൂണിറ്റ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽആര് എസ് എസ് ഉത്തരകേരള പ്രാന്ത സംഘചാലക് കെ.കെ. ബല്‍റാം കൈമാറി. വീടിന്റെ നാമകരണകർമം പി.കെ. രതീഷ് നമ്പ്യാർ ബംഗളൂരു നിർവഹിച്ചു.സേവാഭാരതി തില്ലങ്കേരി പ്രസിഡന്റ് കെ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
സേവാഭാരതി ജില്ലാ പ്രസിഡന്റ് ഇ. മോഹനൻ, എൻ. ചന്ദ്രൻ, ആർഎസ്എസ് ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രൻ, ഡോ. പി. രാജേഷ്, ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, പഞ്ചായത്തംഗങ്ങളായ രാജൻ, മനോജ് പടിക്കച്ചാൽ, ആനന്ദവല്ലി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, എം.ബി. ശ്രീധരൻ, എൻ.കെ. ചന്ദ്രൻ, എ.കെ. ശങ്കരൻ, കെ.പി. വിജേഷ് എന്നിവർ പ്രസംഗിച്ചു.