നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ തിരുനാൾ തുടങ്ങി
1496442
Sunday, January 19, 2025 1:35 AM IST
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ 10 ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. മാത്യു ഓലിയ്ക്കൽ കൊടിയേറ്റി. തുടർന്ന് ആരാധന, ജപമാല പ്രാർഥന എന്നിവയ്ക്കുശേഷം ആഘോഷമായ വിശുദ്ധ കുർബാനക്കും നൊവേനക്കും ഫാ. നിധിൻ ചെറുനിലം കാർമികത്വം വഹിച്ചു. 25 വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ആരാധന, ജപമാല പ്രാർഥന, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. ബിജു ചേന്നോത്ത്, ഫാ.ജോബി നിരപ്പേൽ, ഫാ. ജോബിൻ പുതുമന, ഫാ. ജോസ്ബിൻ ഈറ്റയ്ക്കൽ, ഫാ. ഷാരോൺ പാറത്താഴെ, ഫാ. റോയി വടകര, ഫാ. ജോബിൻസ് താഴത്തുവീട്ടിൽ എന്നിവർ വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകും.
24ന് വൈകുന്നേരം ആറിന് സെമിത്തേരി സന്ദർശനത്തിനുശേഷം ഇടവക കൂട്ടായ്മ ഒരുക്കുന്ന കലാസന്ധ്യ നടക്കും. 25ന് വൈകുന്നേരം 4.30ന് ഫാ. സ്റ്റാനി ആനകുത്തിയിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസ കുർബാനയും നൊവേനയും. ഫാ. മാർട്ടിൻ തട്ടാപറമ്പിൽ, ഫാ. ബിജു കടവുംകണ്ടത്തിൽ എന്നിവർ സഹകാർമികരായിരിക്കും.
വൈകുന്നേരം ആറിന് നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളിന്റെ ഡയമണ്ട് ജൂബിലി സമാപനവും സ്കൂൾ വാർഷികവും നടക്കും. പ്രധാന തിരുനാൾ ദിനമായ 26ന് വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, നൊവേന എന്നിവയ്ക്ക് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം. രാത്രി എട്ടിന് മജീഷ്യൻ സുധീർ മാടക്കത്ത് അവതരിപ്പിക്കുന്ന "മാജിക് സിൽസില.'