ഇ​രി​ട്ടി: വീ​രാ​ജ്പേ​ട്ട പെ​രു​മ്പാ​ടി​യി​ൽ ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​രാ​ജ്പേ​ട്ട​യി​ൽ നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കും ഇ​രി​ട്ടി​യി​ൽ നി​ന്ന് വീ​രാ​ജ്പേ​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് യാ​ത്രി​ക‌​നാ​യ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി ഫൈ​സ​ലി​ലെ പ​രി​ക്കു​ക​ളോ​ടെ വീ​രാ​ജ്പേ​ട്ട ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫൈ​സ​ലി​ന് കൈ​യ്ക്കും മു​ഖ​ത്തി​നു​മാ​ണു പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.