യുഡിഎഫ് മാർച്ച് നടത്തി
1496996
Tuesday, January 21, 2025 1:03 AM IST
ഇരിട്ടി: പെരിയത്തിൽ - കൂരൻമുക്ക് റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ ഇരിട്ടി നഗരസഭാ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
എംഎൽഎ, നഗരസഭ ഫണ്ടുകളിൽനിന്ന് തുക അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പ്രവൃത്തി നീളുന്നതിനെതിരേയായിരുന്നു പ്രതിഷേധം. എം.എം. മജീദ് അധ്യക്ഷത വഹിച്ചു. കെ.വി. രാമചന്ദ്രൻ, വി.പി. റഷീദ്, മാമുഞ്ഞി, വി. ശശി, കെ.വി. അബ്ദുള്ള, പി.വി. കേശവൻ, എം.കെ. നജ്മുന്നിസ തുടങ്ങിയവർ പ്രസംഗിച്ചു.