അനധികൃത ചെങ്കല്ല് ഖനനത്തിനെതിരേ ശക്തമായ നടപടി
1496446
Sunday, January 19, 2025 1:35 AM IST
കണ്ണൂർ: കല്യാട് വില്ലേജ് പരിധിയിലെ അനധികൃത ചെങ്കല്ല് ഖനനത്തിനെതിരെയും കടത്തിനെതിരെയും തുടര്‍ പരിശോധന നടത്തി ശക്തമായ നടപടി തുടരുമെന്ന് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ സ്ഥല പരിശോധനയില്‍ 12 ലോറികളും ഒരു ജെസിബിയും പിടിച്ചെടുത്തു. 2,33,000 രൂപ പിഴയിനത്തില്‍ ഈടാക്കി.
നിരവധി അനധികൃത ചെങ്കല്‍ പണകള്ക്കെതിരെയും നടപടി ആരംഭിച്ചു. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന തുടരുമെന്ന് ജിയോളജിസ്റ്റ് കെ.ആര് ജഗദീശന് അറിയിച്ചു.