‘ജീവിതമാണ് ലഹരി' ബോധവത്കരണ ക്ലാസ്
1496719
Monday, January 20, 2025 1:02 AM IST
നെല്ലിക്കുറ്റി: ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 'ജീവിതമാണ് ലഹരി - ലഹരിയല്ല ജീവിതം' ബോധവത്കരണ പരിപാടി നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു.
മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിജു എം.ദേവസ്യ, വിദ്യാരംഗം കൺവീനർ കെ.സി.ലിസി, ഹെൽത്ത് ക്ലബ് കൺവീനർ റീബ പി.സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾക്കായി ക്വിസ് മത്സരവും നടത്തി. ജെഎച്ച്ഐമാരായ ജെ.ശ്രീനിവാസ്, കെ.ജി.ജിനീഷ്, ജെപിഎച്ച്എൻ കെ.എം. ലയമോൾ എന്നിവർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ സി.എ.ആവണി, സാന്ദ്ര തെരേസ ഡാനിഷ്, ബെൻ മാത്യു സന്തോഷ് എന്നിവർയാഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.