ദൈവദാസൻ ആർമണ്ടച്ചൻ ലോകം കീഴടക്കിയത് സ്നേഹത്തിലൂടെ: മാർ ജോസ് പൊരുന്നേടം
1496438
Sunday, January 19, 2025 1:35 AM IST
ഇരിട്ടി: ആർമണ്ട് മാധവത്ത് അച്ചൻ ലോകത്തെ കീഴടക്കി ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ടത് ആയുധം കൊണ്ടല്ല മറിച്ച് സ്നേഹത്തിലൂടെയാണെന്നും നമ്മളും അച്ചന്റെ മാതൃക പിന്തുടരണമെന്നും മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. പട്ടാരം വിമലഗിരി ധ്യാനകേന്ദ്രം സ്ഥാപകൻ ദൈവദാസൻ ആർമണ്ടച്ചന്റെ 24-മത് ചരമ വാർഷിക അനുസ്മരണ സമ്മേളനം ധ്യാനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
സമാധാനത്തിനായി ആർമണ്ടച്ചൻ ചെയ്ത സേവനങ്ങൾ നമുക്ക് മാതൃകയാണെന്നും ബിഷപ് പറഞ്ഞു. പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. തോമസ് കരിങ്ങടയിൽ അധ്യക്ഷത വഹിച്ചു. ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, സണ്ണി ജോസഫ് എംഎൽഎ, ഫാ. ഗർവാസിസ് മറ്റം, ഫാ. ജോസ് തച്ചുകുന്നേൽ, ഫാ. ജിതിൻ ആനിക്കുടിയിൽ, വാർഡ് മെംബർ ഷൈജൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. രാവിലെ തിരുക്കർമങ്ങൾക്ക് മാർ ജോസ് പൊരുന്നേടം മുഖ്യകാർമികത്വം വഹിച്ചു. കബറിടത്തിൽ പ്രാർഥനയും നടത്തി.