കത്തോലിക്ക കോൺഗ്രസ് മന്ത്രിക്ക് നിവേദനം നൽകി
1496212
Saturday, January 18, 2025 1:47 AM IST
ആലക്കോട്: കത്തോലിക്ക കോൺഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയോര മേഖലയിലെ കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രി പി. പ്രസാദിന് നിവേദനം നൽകി.
കാർഷികോത്പന്നങ്ങൾക്ക് വിലയില്ലാത്തതും, വ്യാപകമായ വന്യമൃഗ ശല്യവും, പട്ടയം അടക്കം പൂർണമായ രേഖകൾ ഉള്ള ഭൂമിയുടെ മേൽ ഉണ്ടാകുന്ന അനാവശ്യമായ ഇഎഫ്എൽ, ഇഎസ്എ, ബഫർസോൺ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ, ആലക്കോട് ചെറുപുഴ മേഖലകളെ ഒരു ക്ലസ്റ്റർ ആയി കണ്ട് വികസന പ്രവർത്തനങ്ങൾ നടത്തുക, റോഡുകൾ നവീകരിക്കുകയും ചീക്കാട് പുഴയ്ക്ക് പാലം നിർമിക്കുക, ആലക്കോട്- കാപ്പിമല- മൂരിക്കടവ്-ചീക്കാട്- മണക്കടവ്-കാർത്തികപുരം-ഉദയഗിരി-ജോസ്ഗിരി-ചെറുപുഴ റോഡ് നവീകരിച്ച് കാർഷിക ഇടനാഴി ആക്കി മാറ്റുക, വന്യമ്യഗ ശല്യം നേരിടാനായി ഉദയഗിരി പഞ്ചായത്തിൽ അനുവദിച്ച ഫെൻസിംഗ് വേലി നിർമാണം, എത്രയും പെട്ടന്ന് പൂർത്തികരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് 1500 പേർ ഒപ്പിട്ട നിവേദനം മേഖല ഡയറക്ടർ ഫാ. ജിബിൻ വട്ടംക്കാട്ടേൽ, പ്രസിഡന്റ് ബേബി കോയിക്കൽ എന്നിവർ ചേർന്ന് മന്ത്രിക്ക് നിവേദനം നൽകിയത്.