പയ്യന്നൂർ സാഹിത്യോത്സവം സമാപിച്ചു
1496711
Monday, January 20, 2025 1:01 AM IST
പയ്യന്നൂർ: പയ്യന്നൂർ നഗരസഭ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച മൂന്നാമത് പയ്യന്നൂർ സാഹിത്യോത്സവം സമാപിച്ചു. ഗാന്ധി പാർക്കിൽ നടന്ന സമാപന സമ്മേളനം എഴുത്തുകാരി എസ്തർ അനന്തമൂർത്തി ഉദ്ഘാടനം ചെയ്തു.
ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രചനാ മത്സര വിജയികൾക്ക് മുൻ മന്ത്രി പി.കെ. ശ്രീമതി സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉപഹാരങ്ങൾ നൽകി. പി.എൻ. ഗോപീകൃഷ്ണൻ, ഇ. വി. രാമകൃഷ്ണൻ, സുധാകരൻ രാമന്തളി, എം. പ്രസാദ് എന്നിവർ പ്രസംഗിച്ചു.വിവിധ സാഹിത്യ വിഷയങ്ങളിൽ ചർച്ച നടന്നു. പിന്നെയും മാറുന്ന മലയാള നോവൽ, ജീവിതം ഇരമ്പിയെത്തുന്ന പാളങ്ങൾ, എഴുത്തും അതിജീവനവും, മലയാള കവിത: തുടർച്ചയും വിഛേദവും എഴുത്തും സാഹിത്യമെഴുത്തും എന്നി വിഷയങ്ങളിൽ പാനൽ ചർച്ച നടന്നു. സുനിൽ പി. ഇളയിടം, സുഭാഷ് ചന്ദ്രൻ, അരുൺ എഴുത്തച്ഛൻ, ജിൻഷ ഗംഗ, ടി.ഡി. രാമകൃഷ്ണൻ, ഷിനി ലാൽ, ജിസ ജോസ്, വി. സുരേഷ് കുമാർ, ഇ.വി. രാമകൃഷ്ണൻ, കെ. പി. രാമനുണ്ണി, വി. എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.