പെരുമ്പറമ്പിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
1496710
Monday, January 20, 2025 1:01 AM IST
ഇരിട്ടി: പായം പഞ്ചായത്തിലെ പെരുമ്പറമ്പിൽ കർഷകൻ ജോണി യോയാക്കിന്റെ കൃഷിയിടത്തിലെ കപ്പ,വാഴ എന്നിവ കാട്ടുപന്നികൾ നശിപ്പിച്ചു. ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തിരുന്നത്. മുൻപും കൃഷിയിടത്തിൽ നിരവധി തവണ കാട്ടുപന്നി കൃഷി നശിപ്പിച്ചിരുന്നു.
പന്നിയെ കൂടാതെ കുരങ്ങ് ശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. നിരന്തരമായി കാട്ടുപന്നിയുടെ ആക്രമണം തടയുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ് പ്രശ്നമെന്ന് വനം വകുപ്പ് പഴിചാരുമ്പോൾ പഞ്ചായത്ത് വനം വകുപ്പിനെ പഴിചാരി രക്ഷപ്പെടുകയാണ് ചെയ്യുന്നതെന്ന് കർഷകൻ ജോണി പറയുന്നു.
പഞ്ചായത്ത് ഷൂട്ടർമാർ ഉണ്ടെങ്കിലും മറ്റ് തൊഴിലുകൾ ചെയ്യുന്ന ഇവരെ രാത്രികാലങ്ങളിൽ മുഴുവൻ സമയം ലഭിക്കാത്തതും തിരിച്ചടിയാണെന്നാണ് കർഷകന്റെ പരാതി.
കഴിഞ്ഞ മൂന്നു മാസമായി വിള ഇൻഷ്വറൻസിനായി അക്ഷയ സെന്ററുകൾ കയറി ഇറങ്ങിയിട്ടും ഇൻഷ്വറൻസ് വെബ്സൈറ്റ് തകരാറിലാണെന്ന കാരണം പറഞ്ഞ് പ്രീമിയം അടയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും കർഷകൻ ജോണി പറയുന്നു.