വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
1496208
Saturday, January 18, 2025 1:47 AM IST
തൊണ്ടിയിൽ: പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ 73-ാമത് വാർഷികാഘോ ഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. തൊണ്ടിയിൽ കാസ സാൻജോസ് പാരിഷ് ഹാളിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ സർവീസിൽ നിന്ന് വിരമിക്കുന്ന കെ.വി. ലൗലി, ഷാജു പോൾ, സെലിൻ ജോസഫ് എന്നിവരെ ആദരിച്ചു. പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, മുഖ്യാധ്യാപകൻ സണ്ണി കെ. സെബാസ്റ്റ്യൻ, മരിയ മഞ്ജു, ജില്ലാ പഞ്ചായത്തംഗം വി. ഗീത, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ. ബാബു, സിബി തോമസ്, സോജൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു.