കാൻസർ നിയന്ത്രിത കണ്ണൂർ: നാലാം ഘട്ടത്തിനു തുടക്കം
1496708
Monday, January 20, 2025 1:01 AM IST
കണ്ണൂർ: കാൻസർ നിയന്ത്രിത കണ്ണൂർ കോർപറേഷൻ എന്ന ലക്ഷ്യത്തോടെ മലബാർ കാൻസർ കെയർ സൊസൈറ്റിയുമായി സഹകരിച്ച് കോർപറേഷൻ നടപ്പാക്കുന്ന പദ്ധതിയുടെ നാലാംഘട്ടത്തിന് തുടക്കമായി. കണ്ണൂർ കോർപറേഷൻ ഓഫീസിൽ നടന്ന ഫിൽട്ടറിംഗ് ക്യാന്പോടെയാണ് നാലാം ഘട്ടത്തിന് തുടക്കമായത്.
കോർറേഷനിലെ ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, കണ്ടിജന്റ് വർക്കേഴ്സ് കോർറേഷൻ ജീവനക്കാർ എന്നിവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായാണ് ഈ വർഷത്തെ പ്രവർത്തനം ലക്ഷ്യമിടുന്നത്. കോർപറേഷൻ ഓഫീസിൽ നടന്ന ഫിൽട്ടർ ക്യാമ്പ് മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി മേയർ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ. കൗൺസിലർ എൻ.ഉഷ, അഷറഫ് ചിറ്റോളി, എംസിസിഎസ് മാനേജിംഗ് കമ്മിറ്റി അംഗം ഡോ. ബീന, ഡോ. സുജ, പ്രോജക്ട് ഇംപ്ലിമെന്റിംഗ് ഓഫീസർ ഡോ. സി.വി.ടി. ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ക്യാന്പിന് ഡോ. വി.സി. രവീന്ദ്രൻ മെഡിക്കൽ ഡയറക്ടർ എംസിസിഎസ്, ഡോ. ബീന, ഡോ.സുജ, ഡോ. ഹർഷ ഗംഗാധരൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.