കുരിശുപള്ളിയിൽ പ്രതിഷ്ഠാ കർമം നിർവഹിച്ചു
1496976
Tuesday, January 21, 2025 1:03 AM IST
രയറോം: രയറോം സെന്റ് സെബാസ്റ്റ്യൻസ് പള്ളി പുതുതായി നിർമിച്ച കുരിശുപള്ളിയുടെ പ്രതിഷ്ഠാകർമം ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് നിർവഹിച്ചു. മേരിഗിരി ഫൊറോന വികാരി ഫാ. ഏബ്രാഹം മഠത്തിമ്യാലിൽ, ഇടവക വികാരി ഫാ. ആന്റണി തെക്കേമുറിയിൽ ,ഫാ.മാത്യു കോട്ടുചേരാടിയിൽ, ഫാ.ജോസഫ് ഈനാച്ചേരിൽ എന്നിവർ സഹകാർമികരായിരുന്നു.
സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാ മറിയത്തിന്റെയും സംയുക്ത തിരുനാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറും. തിരുനാൾ ഫെബ്രുവരി രണ്ടിന് സമാപിക്കും.