മലയോര സമരജാഥ: പ്രചാരണ ജാഥ നടത്തി
1496983
Tuesday, January 21, 2025 1:03 AM IST
ചപ്പാരപ്പടവ്: യുഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന മലയോര സമര ജാഥയുടെ പ്രചാരണാർഥം ചപ്പാരപ്പടവ് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണ ജാഥ നടത്തി. മലയോര സമര ജാഥയിൽ ചപ്പാരപ്പടവിൽ നിന്ന് 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു. എ.ഡി. സാബൂസ്, ഒ.പി. ഇബ്രാഹിംകുട്ടി, പി.ടി. ജോൺ, ഒ.കെ. ഇബ്രാഹിം, കൂലേരി കൃഷ്ണൻ, കൂവേരി ബാലകൃഷ്ണൻ, ജോസഫ് ഉഴുന്നുപാറ, ഇസ്മയിൽ, ഉനൈസ് എരുവാട്ടി, സണ്ണി പോത്തനാംതടം, വി.വി. നാരായണൻ, വി.വി. ജോസഫ്, അലി മംഗര എന്നിവർ നേതൃത്വം നൽകി.