സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
1496709
Monday, January 20, 2025 1:01 AM IST
അങ്ങാടികടവ്: അങ്ങാടിക്കടവ് സേക്രട്ട്ഹാർട്ട് ഹൈസ്കൂൾ 46ാ മത് വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ ജോർജ് ആന്റണിക്കുള്ള യാത്രയയപ്പും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. മുഖ്യാധ്യാപിക ലിൻസി ജോസ്, സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് റാത്തപ്പിള്ളി ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ബെന്നി, സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സന്തോഷ്, യുപി സ്കൂൾ മുഖ്യാധ്യാപിക ഷൈനി മാത്യു, പിടിഎ പ്രസിഡന്റ് ഷിബോ അഗസ്റ്റിൻ, പിടിഎ വൈസ് പ്രസിഡന്റ് സോയി സെബാസ്റ്റ്യൻ, മദർ പിടിഎ പ്രസിഡന്റ് സീമ സനോജ്, റിട്ട.അധ്യാപിക ജാൻസി ജോസഫ്, സ്റ്റാഫ് പ്രതിനിധി ജോസ്ബിൻ ജോർജ്, സ്കൂൾ ലീഡർഅഭിജിത്ത് ജോഷി , സ്റ്റാഫ് സെക്രട്ടറി ബീന വർഗീസ് എന്നിവർ പ്രസംഗിച്ചു.