ജില്ലാതല വായനോത്സവം സംഘടിപ്പിച്ചു
1496707
Monday, January 20, 2025 1:01 AM IST
കണ്ണൂർ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി സംസ്ഥാന അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന വായനാമത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഗവ. ടിടിഐ മെന്നിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ മുഖപത്രമായ അക്ഷരം ത്രൈമാസികയുടെ എം.ടി. പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഇ.പി. ആർ വേശാലക്ക് നൽകി പ്രകാശനം ചെയ്തു.
സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി എം.കെ. രമേഷ് കുമാർ, സംസ്ഥാനകമ്മിറ്റിയംഗം സുധ അഴിക്കോടൻ, ജില്ലാ എക്സി. കമ്മിറ്റി അംഗങ്ങളായ ഇ.പി.ആർ വേശാല, പി.ജനാർദ്ദനൻ, താലൂക്ക് സെക്രട്ടറിമാരയ എം.ബാലൻ, വി.സി.അരവിന്ദാക്ഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ വൈ.വി. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിൽ ജില്ലയിൽ ഒന്ന് രണ്ട് സ്ഥാനം നേടുന്നവരും മുതിർന്നവരുടെ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവരും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.
സംസ്ഥാനതല മത്സരം ഏപ്രിലിൽ കണ്ണൂരിൽ നടക്കുമെന്ന് ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ അറിയിച്ചു.