ഇരിട്ടി ബസ് സ്റ്റാൻഡിൽ ശുചിത്വ സർവേ ആരംഭിച്ചു
1496993
Tuesday, January 21, 2025 1:03 AM IST
ഇരിട്ടി: മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഇരിട്ടി ബസ് സ്റ്റാൻഡിൽ ശുചിത്വ സർവേ തുടങ്ങി. നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇരിട്ടി കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ അപ്ലൈഡ് സയൻസ് കോളജിലെ ഗ്രീൻ ബ്രിഗേഡ് വിദ്യാർഥികൾ ഇരിട്ടി നഗരസഭയുടെ സഹകരണത്തോടെയാണ് സർവേ നടത്തുന്നത്.
വിവരശേഖരണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ ചേർത്തുകൊണ്ട് നഗരസഭയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ അധ്യക്ഷത വഹിച്ചു. ജയപ്രകാശ് പന്തക്ക, എ.കെ. രവിന്ദ്രൻ, വി.പി. അബ്ദുൾ റഷീദ്, കെ.വി. രാജീവൻ, ആർ.പി. ജോന, വി. ഗാന എന്നിവർ പ്രസംഗിച്ചു. സർവേ പ്രവർത്തനങ്ങൾക്ക് ഗ്രീൻ ബ്രിഗേഡ് വോളന്റിയർമാരായ കെ. ദേവിക, കെ. അനുശ്രീ, വി. ഭാഗ്യനാഥ് , ആദർശ് സെബാസ്റ്റ്യൻ, അരുൺ തോമസ് കെ. ഷിജിഷ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ നമിത നാരായണൻ, അനിഷ എന്നിവർ നേതൃത്വം നൽകി.