സ്കൂൾ വാർഷികാഘോഷം
1496213
Saturday, January 18, 2025 1:47 AM IST
ചെറുപുഴ: ചെറുപുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ 43-ാം വാർഷികാഘോഷം നടത്തി. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ പരിപാടി ഉദ്ഘാടനം ചെയ്തു. ബദനി സിസ്റ്റേഴ്സ് ബത്തേരി പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ തേജസ് എസ്ഐഎസ് അധ്യക്ഷത വഹിച്ചു.
പയ്യന്നൂർ എഇഒ ടി.വി. ജ്യോതി ബാസു, ഫാ. വർഗീസ് താന്നിക്കാക്കുഴിയിൽ, ചെറുപുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ടോമി തോമസ്, മുഖ്യാധ്യാപിക സിസ്റ്റർ അനില എസ്ഐഎസ്, മദർ പിടിഎ പ്രസിഡന്റ് സൗമ്യ പദ്മനാഭൻ, ഏഞ്ചൽ ജയിംസ്, കെ.എസ്. ഷീബ, റോയി തോമസ്, എം.വി. ശശി എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.