ടിപ്പർ ലോറിക്ക് മുകളിൽ മരം വീണ് രണ്ടുപേർക്കു പരിക്ക്
1496436
Sunday, January 19, 2025 1:35 AM IST
മട്ടന്നൂർ: വെള്ളിയാംപറമ്പിൽ ടിപ്പർ ലോറിക്ക് മുകളിൽ മരം വീണ് രണ്ടുപേർക്കു പരിക്കേറ്റു. വെള്ളിയാംപറമ്പ്-പാലയോട് റോഡിൽ ഇന്നലെ ഉച്ചയ്ക്കാണ് അപകടം. ലോറി ഡ്രൈവർക്കും കൂടെയുണ്ടായിരുന്നയാൾക്കുമാണ് പരിക്കേറ്റത്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് മരം മുറിച്ചു നീക്കിയത്. അപകടത്തിൽ ലോറിയുടെ മുൻഭാഗം തകർന്നു.