മലയോരസമര യാത്ര: സ്വാഗതസംഘം രൂപീകരിച്ചു
1496433
Sunday, January 19, 2025 1:35 AM IST
ഇരിട്ടി: വന്യജീവി ആക്രമണത്തിനും കാർഷിക മേഖലയിലെ തകർച്ചയ്ക്കും ബഫർസോൺ വിഷയത്തിലും പരിഹാരമുണ്ടാക്കുക എന്ന ദൗത്യം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര യാത്രയ്ക്ക് ജനുവരി 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് കീഴ്പള്ളിയിൽ സ്വീകരണം നൽകും. എടൂരിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ഇരിട്ടി ബ്ലോക്ക് ചെയർമാൻ പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി, തോമസ് തയ്യിൽ, കെ. വേലായുധൻ, ബേബി തോലാനി, ബെന്നി തോമസ്, വി.ടി. തോമസ്, ചാക്കോ പാലക്കലോടി, പി.എ. നസീർ, മാത്തുക്കുട്ടി പന്തപ്ലാക്കൽ, വത്സൻ അത്തിക്കൽ, ജിമ്മി അന്തിനാട്ട്, സുനിൽ കണ്ണാങ്കൽ, സഹീർ, വത്സ ജോസ്, ജോർജ് ആലാംപള്ളി, മേരി റെജി, മിനി വിശ്വനാഥൻ, ജയിംസ് മാത്യു, മനോജ് കണ്ടത്തിൽ, റഹീസ് കണിയറക്കൽ എന്നിവർ പ്രസംഗിച്ചു.
സ്വാഗതസംഘം ചെയർമാനായി കെ. വേലായുധൻ, ജനറൽ കൺവീനർ ജിമ്മി അന്തിനാട്ട്, രക്ഷാധികാരികളായി വി.ടി. തോമസ്, മാത്തുക്കുട്ടി പന്തപ്ലാക്കൽ, സാജു യോമസ് എന്നിവരെയും തെരഞ്ഞെടുത്തു.
വന്യമൃഗ ശല്യം
ജീവൽ പ്രശ്നമായി മാറി:
സണ്ണി ജോസഫ് എംഎൽഎ
പേരാവൂർ: വന്യമൃഗ ശല്യം മലയോര മേഖലയിലെ സാധാരണ ജനങ്ങളുടെ ജീവൽ പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് സണ്ണി ജോസഫ് എംഎൽഎ. മലയോര സമര ജാഥയ്ക്ക് 27ന് കൊട്ടിയൂരിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനായി പേരാവൂർ ഇന്ദിരാഭവനിൽ ചേർന്ന യുഡിഎഫ് നേതൃത്വയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎൽഎ.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ തില്ലങ്കേരി, ലിസി ജോസഫ്, സുദീപ് ജയിംസ്, ബൈജു വർഗീസ്, പി.സി. രാമകൃഷ്ണൻ, ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു.