സ്നേഹാലയത്തിന്റെ സ്നേഹവും പരിചരണവും ഏറ്റുവാങ്ങി നസറുദ്ദീന്‍ പുതുജീവിതത്തിലേക്ക്
1496721
Monday, January 20, 2025 1:02 AM IST
അമ്പലത്തറ: സ്നേഹാലയത്തിന്റെ സ്നേഹവും പരിചരണവും ഏറ്റുവാങ്ങി പുതിയൊരു മനുഷ്യനായി തമിഴ്നാട് കന്യാകുമാരി സ്വദേശി നസറുദ്ദീന്‍ (40) നാട്ടിലേക്ക് മടങ്ങി.
മാനസികനില തെറ്റിയ നസറുദ്ദീനെ കഴിഞ്ഞവര്‍ഷം ഏപ്രില്‍ മാസത്തിലാണ് വീട്ടില്‍നിന്നു കാണാതായത്. ജൂണ്‍ 11നു സാമൂഹ്യപ്രവര്‍ത്തകന്‍ റിയാസ് പിലാത്തറയാണ് പരിയാരം, പിലാത്തറ ഭാഗങ്ങളില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നസറുദ്ദീനെ കണ്ടെത്തിയത്. പരിയാരം പോലീസിന്റെ സഹായത്തോടെ സ്നേഹാലയത്തില്‍ എത്തിച്ചു.
ആറുമാസങ്ങള്‍ക്കു ശേഷം സ്നേഹാലയം ഡയറക്ടര്‍ ബ്രദര്‍ ഈശോദാസിന്റെയും റിയാസിന്റെയും ശ്രമഫലമായി വീട്ടുകാരെ കണ്ടെത്തി സംസാരിച്ചു. സാധാരണ ജീവിതം തിരിച്ചു കിട്ടിയ നസറുദ്ദീന്‍ നാട്ടില്‍ ഭാര്യയും മൂന്നു മക്കളുമുണ്ട്.
ഇത്രയും ദൂരമുള്ളതിനാല്‍ നസറുദ്ദീനെ വീട്ടിലെത്തിക്കാനും റിയാസ് തയാറായി. വീട്ടുകാരുടെയും പോലീസിന്റെയും സമ്മതപ്രകാരം വീട്ടിലേക്ക് റിയാസ് പിലാത്തറയ്ക്കൊപ്പം ഇന്നലെ പുറപ്പെട്ടു. നസറുദ്ദീനെ ആദ്യം കന്യാകുമാരി പോലീസിൽ ഹാജരാക്കിയശേഷം വീട്ടുകാര്‍ക്ക് കൈമാറും.