വിമൽ ജ്യോതിയിൽ ബിരുദദാനം
1495530
Wednesday, January 15, 2025 8:12 AM IST
ചെമ്പേരി: വിമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ച് 2024 ബാച്ചിന്റെ ബിരുദദാന ചടങ്ങ് നടന്നു. വിമൽ ജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷ പ്രസംഗം നടത്തി.
ബംഗളൂരുവിലെ ബോഷ് ലിമിറ്റഡ് എക്സ്പോർട്ട്സ് ഹെഡ് ഓഫ് ബിസിനസ് ജീജോ വി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം നടന്നു. വിമൽജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജയിംസ് ചെല്ലങ്കോട്ട് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാച്ച് കോ-ഓർഡിനേറ്റർ തെരേസ് വി. റോയ്, വിജിഐഎം പ്രിൻസിപ്പൽ റവ. ഡോ. ജെനിമോൻ വി. ജോസഫ് എന്നിവർ പ്രസംഗിച്ചു.