മട്ടന്നൂർ ബ്രദേഴ്സും ജിഎച്ച്എസ്എസ് മാത്തിലും ചാമ്പ്യന്മാർ
1494758
Monday, January 13, 2025 1:09 AM IST
മട്ടന്നൂർ: ജില്ലാ സബ് ജൂണിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ മട്ടന്നൂർ ബ്രദേഴ്സ് ഒന്നാം സ്ഥാനവും കെപിസിഎച്ച്എസ്എസ് പട്ടാന്നൂർ രണ്ടാം സ്ഥാനവും പിആർ മെമ്മോറിയൽ എച്ച്എസ്എസ് കൊളവല്ലൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് മാത്തിൽ ഒന്നാം സ്ഥാനവും ക്രസന്റ് പാലോട്ടുപള്ളി രണ്ടാം സ്ഥാനവും കെപിസിഎച്ച്എസ്എസ് പട്ടാന്നൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മട്ടന്നൂർ എച്ച്എസ്എസ് ഡെപ്യൂട്ടി പ്രധാനാധ്യാപകൻ കെ. ശ്രീജിത്ത് കുമാർ നിർവഹിച്ചു. ടി.പി. ബഷീർ, ശ്യാം സഹജൻ, രാജീവൻ, നകുൽ, കെ.എസ്. സുജ, കെ.വിശാഖ്, പി. അഭിരാം, കെ. ആതിര തുടങ്ങിയവർ പ്രസംഗിച്ചു. മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ കൃഷ്ണകുമാർ കണ്ണോത്ത് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.