വീട്ടിലേക്കുള്ള വഴിമുടക്കി മലയോര ഹൈവേ നിർമാണം
1495519
Wednesday, January 15, 2025 8:12 AM IST
എടൂർ: മലയോര ഹൈവേ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമാണം നടക്കുന്ന വള്ളിത്തോട് മണത്തണ റീച്ചിന്റെ വെമ്പുഴ പാലത്തിന് സമീപം വീട്ടിലേക്കുള്ള വഴിമുടക്കി മലയോര ഹൈവേ നിർമാണം.
സണ്ണി കുന്നുംപുറവും കുടുംബവും ഉപയോഗിക്കുന്ന വഴി തടഞ്ഞാണ് റോഡ് നിർമാണം. കലുങ്ക് നിർമിക്കുന്നതിന്റെ ഭാഗമായി സണ്ണിയുടെ വീട്ടിലേക്കുള്ള ഏകവഴി മാസങ്ങൾക്ക് മുന്പ് വലിയ കിടങ്ങ് കുഴിച്ച് തടസപ്പെടുത്തിയിരുന്നു. എന്നാൽ പകരം സംവിധാനം ഒരുക്കാൻ അധികൃതർ തയാറായില്ല. പലതവണ കരാറുകാരനോടും നടത്തിപ്പുകാരനോടും ആവശ്യപ്പെട്ടിട്ടും പ്രവൃത്തികൾ കഴിഞ്ഞ ശേഷവും വഴി നേരെയാക്കാൻ കരാറുകാരന് കഴിഞ്ഞിട്ടില്ല.
റോഡ് പണിയുടെ പേരിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തിക്കൊണ്ടുള്ള ഒരു പ്രവർത്തിയും അനുവദിക്കില്ലന്ന് റോഡ് സംരക്ഷണസമിതി മുന്നറിയിപ്പ് നൽകി.