കോൺട്രാക്ടർ കിടപ്പുമുറിയിൽ മരിച്ച നിലയിൽ
1494939
Monday, January 13, 2025 11:18 PM IST
കണ്ണൂര്‍: കോണ്‍ട്രാക്ടറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താണ ധനലക്ഷ്മി ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന അബ്ദുല്‍ സലാമാണ് (69) മരിച്ചത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പോയി തിരിച്ചുവന്ന് കിടന്നതാണ്.
രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയുമായി അകന്നു കഴിയുന്ന ഇയാള്‍ എട്ടുമാസമായി മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഫ്ലാറ്റില്‍ താമസിച്ചുവരികയായിരുന്നു. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.