കണ്ണൂരിന്റെ വികസനം സിപിഎം അട്ടിമറിക്കുന്നു: ജെബി മേത്തർ
1495505
Wednesday, January 15, 2025 8:12 AM IST
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനും ഇടത് പക്ഷത്തിന് കൂടുതൽ ജനപ്രതിനിധികളെ സംഭാവന ചെയ്യുന്പോഴും ജില്ലയുടെ വികസനം സിപിഎം അട്ടിമറിക്കുകയാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി. മഹിള സാഹസ് കേരള യാത്രയ്ക്ക് കണ്ണൂരിലെ വിവിധ മണ്ഡലങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു ജെബി മേത്തർ എംപി.
വിമാനത്താവളം, പരിയാരം മെഡിക്കൽ കോളജ്, ഏഴിമല നാവിക അക്കാഡമി, തുടങ്ങിയ വൻ വികസന പദ്ധതികൾ കൊണ്ടുവന്നതെല്ലാം കോൺഗ്രസാണ്. കണ്ണൂർ വിമാനത്താവള പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് സിപിഎം. പട്ടുവം, ഏഴോം, പരിയാരം, കുറുമത്തൂർ, ചപ്പാരപ്പടവ്, തളിപ്പറമ്പ്, ആന്തൂർ, കല്യാശേരിഎന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങൾ യഥാക്രമം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, എഐസിസി അംഗം വി.എ. നാരായണൻ, കെപിസിസി. അംഗങ്ങളായ എൻ.പി. ഉണ്ണികൃഷ്ണൻ, മുഹമ്മദ് ബ്ലാത്തൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ റിജിൽ മാക്കുറ്റി, വി.പി അബ്ദുൽ റഷീദ് എന്നിവർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ, സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, വി.കെ. മിനിമോൾ, ജയലക്ഷ്മി ദത്തൻ, ഇ.പി ശ്യാമള, കെ. സിന്ധു, അത്തായി പത്മിനി, ടി.സി. പ്രിയ, നസീമ ഖാദർഎന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.