നജീമുദീൻ പിലാത്തറയ്ക്ക് ആദരമർപ്പിച്ച് കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
1494531
Sunday, January 12, 2025 1:54 AM IST
കണ്ണൂർ: സമൂഹത്തിന്റെ ക്ഷേമത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന നജീമുദീൻ പിലാത്തറയ്ക്ക് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ആദരമർപ്പിച്ചു. "സാമൂഹ്യ സാംസ്കാരിക രാഷ്്ട്രീയ മേഖലയിൽ സാന്നിധ്യമായിരുന്ന എം.അബ്ദുള്ള സാഹിബിന്റെ സ്മരണയ്ക്കായി പയ്യന്നൂർ മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ഏർപ്പെടുത്തിയ കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ച പൊതു പ്രവർത്തകൻ" എന്ന അംഗീകാരം അദ്ദേഹത്തിന്റെ അക്ഷീണ സമർപ്പണത്തിന്റെയും സമൂഹത്തിൽ അദ്ദേഹം ചെലുത്തിയ ഗാഢമായ സ്വാധീനത്തിന്റെയും തെളിവാണെന്നും ഈ അംഗീകാരം ഒരു അവാർഡ് മാത്രമല്ല,
സമൂഹം അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിന് അദ്ദേഹത്തിന് അർപ്പിക്കുന്ന ആദരവ് കൂടിയാണെന്നും ഹോസ്പിറ്റൽ സിഇഒ നിരൂപ് മുണ്ടയാടൻ പറഞ്ഞു.
ഡോ. കെ.ടി. സുഹാസ്, ഡോ. സന്തോഷ് സി. ഗുഡിമണി, ഡോ. ജ്യോതിപ്രശാന്ത്, ഡോ. കെ. പത്മനാഭൻ, ഡോ. വിവേക് പിള്ള, ഡോ. അനിരുദ്ധ് രാജീവൻ, ഡോ. പി.വി. മനീഷ്, ഡോ. കെ.പി. ഷാനവാസ് , ഡോ. ഗൗതം സന്തോഷ് തുടങ്ങിയ പ്രമുഖ ഡോക്ടർമാർ ആശംസകൾ നേർന്നു.
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ആരോഗ്യ രംഗത്തെ മികവിനും സാമൂഹിക ഉത്തരവാദിത്വത്തിനും പ്രാധാന്യം നൽകുന്ന ഒരു സ്ഥാപനമാണെന്നും രോഗികളുടെ സാമൂഹികമോ സാമ്പത്തികമോ ആയ പശ്ചാത്തലം കണക്കിലെടുക്കാതെ എല്ലാവർക്കും കരുണയും ഗുണമേന്മയുള്ള പരിചരണവും നൽകുന്നതിൽ ആശുപത്രിയുടെ പ്രതിബദ്ധത അഭിനന്ദനീയമാണെന്നും മറുപടി പ്രസംഗത്തിൽ നജീമുദ്ദീൻ പിലാത്തറ പറഞ്ഞു.