നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
1494525
Sunday, January 12, 2025 1:54 AM IST
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം റൂറൽ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു.
ക്കർ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. നിക്ഷേപം സ്വീകരിക്കൽ ജനറൽ വിഭാഗം ജോയിന്റ് രജിസ്റ്റർ വി. രാമകൃഷ്ണൻ നിർവഹിച്ചു. ലോഗോ പ്രകാശനം കെഎസ്എഫ്ഇ ഡയറക്ടർ അഡ്വ. എം.സി. രാഘവൻ നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ വി സുനിൽകുമാർ, പി.എൻ. രാജേഷ്, ഇ.വി. രാമകൃഷ്ണൻ, ടി.കെ. വത്സലൻ, കെ. സലാഹുദ്ദീൻ, വി.വി. സേവി, കെ. വിജയൻ, ഹമീദ് ചെങ്ങളായി, പി.പി. രാജേഷ്, ശശിധരൻ നമ്പ്യാർ, എസ്. സുരേഷ്, വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹി ബി.പി. ബഷീർ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി കെ. ഗോപി, സൊസൈറ്റി വൈസ് പ്രസിഡന്റ് സി.എച്ച്. മേമി, എ. പുരുഷോത്തമൻ, സ്വപ്ന സ്മിത്ത് എന്നിവർ പ്രസംഗിച്ചു.