സെറ്റോ ജില്ലാ പ്രവർത്തക കൺവൻഷൻ
1495000
Tuesday, January 14, 2025 12:25 AM IST
കണ്ണൂർ: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തടഞ്ഞുവച്ച എൽഡിഎഫ് സർക്കാരാണ് 250 കോടി ചെലവഴിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുവാൻ പോകുന്നതെന്ന പരിഹാസവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലുള്ള കെടുകാര്യസ്ഥതയാണ് കേരളത്തിന്റെ സാമ്പത്തിക രംഗം തകരാനിടയാക്കിയതെന്നും, അത് ജീവനക്കാരുടെ മേൽ കെട്ടിവയ്ക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. സെറ്റോ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ പണിമുടക്ക് സമര പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.
സെറ്റോ ജില്ലാ ചെയർമാൻ എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. കെപിഎസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രമേശൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. രാജേഷ് ഖന്ന, ജയൻ ചാലിൽ, സി. ഉണ്ണികൃഷ്ണൻ, പി. കൃഷ്ണൻ, ഡോ. മുഹമ്മദ് അഷ്ഫാസ്, റെജി, എം.എം. ബെന്നി, കെ. ദിനേശൻ, എം.കെ. അരുണ, യു.കെ. ബാലചന്ദ്രൻ, അനീസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.