ഡോ. അന്നാസ് ഡയഗ്നോസ്റ്റിക് സെന്റർ പ്രവർത്തനമാരംഭിച്ചു
1494997
Tuesday, January 14, 2025 12:25 AM IST
ഇരിട്ടി: പയഞ്ചേരി മുക്കിൽ ആധുനിക സൗകര്യങ്ങളോടു കൂടി ഡോ. അന്നാസ് ഡയഗ്നോസ്റ്റിക് സെന്റർ പ്രവർത്തനമാരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം ഫാ. ജോസഫ് കളരിക്കൽ നിർവഹിച്ചു.
മാത്യു കുന്നപ്പള്ളി (മാനേജിംഗ് പാട്ണർ അമല ഹോസ്പിറ്റൽ ഇരിട്ടി), ഡോ. അമല മാത്യു, (ഡയറക്ടർ അമല ഹോസ്പിറ്റൽ, ഇരിട്ടി), ഡോക്ടർമാരായ ഡോ. ജി. ജയപ്രകാശ്, ഡോ. എസ്.ആർ. ശ്രീരാഗ്, ഡോ. പി. ജഗദീഷ് എന്നിവർ പങ്കെടുത്തു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 8.30 മുതൽ 11 വരെയും, ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം അഞ്ചു വരെയും സ്കാനിംഗ് ഉണ്ടായിരിക്കുന്നതാണ്. യുഎസ്ജി സ്കാൻ, ഒബ്സ്റ്റട്രിക് സ്കാൻ, അനോമലി സ്കാൻ, എൻടി സ്കാൻ, 3ഡി, 4ഡി സ്കാൻ, ഫൈബ്രോസ്കാൻ, യുഎസ്ജി ഗൈഡെഡ് എഫ്എൻഎസി ആൻഡ് ബിയോപ്സി തുടങ്ങിയ സ്കാനിംഗ് സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.