എടൂർ സെന്റ് മേരീസ് എച്ച്എസ്എസ്; ഹൈസ്കൂൾ-യുപി സംയുക്ത വാർഷികം
1494999
Tuesday, January 14, 2025 12:25 AM IST
എടൂർ: എടൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ-യുപി വിഭാഗം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ മുഖ്യാതിഥിയായി.
സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ, അസിസ്റ്റന്റ് മാനേജർ ഫാ. നിതിൻ പുകമലയിൽ, ആറളം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോസ് അന്ത്യംകുളം, സ്റ്റാഫ് പ്രതിനിധി ഫാ. ബിജു തേലക്കാട്ട്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലിൻസി പി. സാം, ഹൈസ്കൂൾ മുഖ്യാധ്യാപിക സിസിലി ജോസഫ്, എൽപി സ്കൂൾ മുഖ്യാധ്യാപിക സെലിൻ പി. ജോസ്, പിടിഎ പ്രസിഡന്റ് ജിമ്മി വട്ടംതൊട്ടിയിൽ, സ്റ്റാഫ് സെക്രട്ടറി കെ. ബെന്നി മാത്യു, മദർ പിടിഎ പ്രസിഡന്റ് ലീമ സന്തോഷ്, പിടിഎ വൈസ് പ്രസിഡന്റ് മനോജ്, സ്കൂൾ ലീഡർ വി.ജെ. അശ്വതി, കെ. ജെസി ജോസഫ് എന്നിവർ പ്രസംഗിച്ചു.
വിരമിക്കുന്ന ആനിസ്ട്രീസ്, ഡെയ്സി കുര്യൻ, ലിസി ഏബ്രഹാം എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.