യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചു
1494521
Sunday, January 12, 2025 1:54 AM IST
ഇരിട്ടി: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ മാതൃകാ യൂത്ത് പാർലമെന്റ് മത്സരം നടത്തി. കുന്നോത്ത് നടന്ന യൂത്ത് പാർലമെന്റ് പായം പഞ്ചായത്തംഗം മുജീബ് കുഞ്ഞിക്കണ്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്, പ്രിൻസിപ്പൽ പി.കെ. ബാബു , വാർഡ്അംഗം ഷൈജൻ ജേക്കബ്,പാർലമെന്ററി ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളിൽ പാർലമെന്റി കാര്യങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനായാണ് മത്സരം സംഘടിപ്പിച്ചത്.