പുഴയിൽ കല്ലുമ്മക്കായ പറിക്കാനിറങ്ങിയ അണ്ടല്ലൂർ സ്വദേശിയെ കാണാതായി
1495517
Wednesday, January 15, 2025 8:12 AM IST
കണ്ണൂർ: ധർമടം പാലയാട് പുഴയിൽ കല്ലുമ്മക്കായ പറിക്കാനിറങ്ങിയ അണ്ടല്ലൂർ സ്വദേശിയെ കാണാതായി. വട്ടക്കണ്ടി ഹൗസിൽ അനന്തന്റെ മകൻ സി. രാജീവനെ (56) യാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതാവുന്നത്. കല്ലുമ്മക്കായ പറിക്കാനായി ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് പാലയാട് അസാപ്പ് സെന്ററിനു സമീപത്തെ പുഴയിൽ രാജീവൻ എത്തിയതെന്നു പറയുന്നു.