അഗ്രിഫെസ്റ്റ്-25: വിളംബരജാഥ നടത്തി
1495503
Wednesday, January 15, 2025 8:12 AM IST
ചെമ്പേരി: ഇരിക്കൂർ മണ്ഡലം കർഷക സംഗമം അഗ്രിഫെസ്റ്റ്-25 ന്റെ ഭാഗമായി ഏരുവേശി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ വിളംബരജാഥ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ നേതൃത്വം നൽകിയ റാലിയിൽ പഞ്ചായത്ത്അംഗങ്ങൾ, കൃഷി ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.