ആനുകൂല്യ നിഷേധം: റിട്ട. പോലീസുകാർ കളക്ടറേറ്റ് മാർച്ച് നടത്തി
1495518
Wednesday, January 15, 2025 8:12 AM IST
കണ്ണൂര്‍: സര്‍വീസില്‍ നിന്ന് വിരമിച്ച പോലീസുകാർക്ക് അര്‍ഹതപ്പെട്ട പല ആനുകൂല്യങ്ങളും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷൻ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
സണ്ണി ജോസഫ് എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എ. ജയരാജൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ മുയ്യം രാഘവൻ, എം.ജി. ജോസഫ്, പി.ബാലൻ, ദിലീപ് ബാലക്കണ്ടി, പി.സി.വർഗീസ്, വി.കെ. നാരായണൻ, പി.ഗോവിന്ദൻ, ഇ.സുഗുണൻ, കെ.പത്മനാഭൻ, ദിലീപ് ബാലക്കണ്ടി എന്നിവർ പ്രസംഗിച്ചു. പെന്ഷന് പരിഷ്ക്കരണ കുടിശിക, ഡിആര്‍ കുടിശിക, 12ാം ശമ്പള പെന്ഷന് കമ്മിഷനെ ഉടന്‍ നിയമിക്കുക, 70 വയസ് കവിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് അധിക പെന്ഷന് നല്‍കുക, മസ്റ്ററിംഗിന്റെ പേരില്‍ ആശ്രിതരുടെ ആനുകൂല്യം തടയുന്ന കിരാത നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.