നിരവധി ക്രിമിനൽക്കേസ് പ്രതി അറസ്റ്റിൽ
1495515
Wednesday, January 15, 2025 8:12 AM IST
കണ്ണൂർ: നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവിനെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് മഠത്തിന് സമീപമുള്ള എം. ഷിജിലിനെയാണ് (31) എടക്കാട് സിഐ രാം മോഹൻ, പോലീസുകാരായ നിപിൻ പിണറായി, മിഥുൻ എന്നിവർ ചേർന്ന് പിടികൂടിയത്.
എടക്കാട് സ്റ്റേഷൻ പരിധിയിലെ കവർച്ചാ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണ് ഷിജിലെന്ന് പോലീസ് പറഞ്ഞു. നിരവധി വാറണ്ട് ഉണ്ടായിട്ടും കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വീട്ടിലെത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.